
ഇസ്ലാമബാദ്: സൈന്യത്തേയും അവരുടെ ഇടപെടലിനേയും വിമര്ശിച്ച പാക്ക് മാധ്യമപ്രവര്ത്തകയെ അജ്ഞാതര് തട്ടിക്കൊണ്ടു പോയതായി പരാതി. തുടര്ന്ന് ഏഴു മണിക്കൂറുകളോളം സമയത്തിന് ശേഷം അവരെ തിരികെ വിട്ടുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
മാധ്യമപ്രവര്ത്തകയും മനുഷ്യാവകാശ പ്രവര്ത്തകയുമായ ഗുല് ബുക്ഹാരിയേയാണ് സൈനീക വേഷത്തിലെത്തിയ ആളുകള് ചേര്ന്ന് തട്ടിക്കൊണ്ടു പോയത്.
പാക്ക് ബ്രിട്ടീഷ് പൗരത്വമുള്ള മാധ്യമപ്രവര്ത്തക നവമാധ്യമങ്ങളീലൂടെ വിമര്ശിച്ചിരുന്നു. വരുന്ന ജൂലൈ 25ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സൈന്യത്തിന് ഒപ്പം പാകിസ്താന് മുസ്ലീം ലീഗ് സ്ഥാപകന് നവാസ് ഷെരീഫിനെതിരെയും വിമര്ശനമുന്നയിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി വൈകി തന്റെ ടെലിവിഷന് പ്രോഗ്രാമിന്റെ ചിത്രീകരണത്തിനായി പോകും വഴി വാഹനത്തില് നിന്നുമാണ് സംഘം ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ഭര്ത്താവും രണ്ട് സഹപ്രവര്ത്തകരും പറഞ്ഞു. ലാഹോര് നഗരത്തിലെ കിഴക്കന് ഭാഗത്തുള്ള കണ്ഡോണ്മെന്റ് ഏരിയായില് വച്ചാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്ട്ട്. തുടര്ന്ന് ഏഴ് മണിക്കൂറുകള്ക്ക് ശേഷം ഇവരെ പുറത്തുവിടുകയും ചെയ്തു.
മുഖത്ത് കറുത്ത തുണികൊണ്ട് മൂടിയ സൈനീക വേഷത്തില് എത്തിയവരാണ് തട്ടിക്കൊണ്ടു പോയതെന്ന് ഭര്ത്താവ് മൊഴി നല്കിയിട്ടുണ്ട്. എന്നാല് സൈന്യം ഇതുവരെ ഒരു പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അവര് തിരികെ എത്തിയെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും ഭര്ത്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടുതല് കാര്യങ്ങള് വ്യക്തമാക്കാന് അദ്ദേഹം വിസമ്മദിച്ചു.







Comments