മുംബൈ: എന്‍ഡിഎ സഖ്യത്തെക്കുറിച്ച് ഉദ്ധവ് താക്കറെയുമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തുന്നത മുന്‍പ് നിലപാട് വ്യക്തമാക്കി ശിവസേന രംഗത്ത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യമുപേക്ഷിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗിക പത്രമായ സാമനയിലൂടെയാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ധനവില വര്‍ധനവും കര്‍ഷകരോഷവും പുകയുമ്പോള്‍ ബിജെപി ഒളിച്ചുകളിക്കുകയാണെന്ന് പത്രം ആരോപിക്കുന്നു. വാഗ്ദാനങ്ങള്‍ മാത്രമാണ് ബിജെപി നല്‍കുന്നതെന്നും ലോകസഭ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ശിവസേന നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ആരോപിക്കുന്നു.
എന്‍ഡിഎ സഖ്യമുപേക്ഷിക്കാന്‍ തയ്യാറെടുത്തു നില്ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയ്യാറെടുക്കുന്നതിനിടെയാണ്. പ്രതികരണം വന്നിരിക്കുന്നത്. പാല്‍ഘറിലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ശിവസേന രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയെ ഭയപ്പെടുത്തിയിരുന്നുവെന്നാണ് സൂചന.






