2018 ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ട ഇന്ത്യ തുടങ്ങി. 13.23 ലക്ഷം രൂപയാണ് പരിഷ്കരിച്ച 2018 ആഫ്രിക്ക് ട്വിനിന്റെ ഡൽഹി എക്സ്ഷോറൂം വില. ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ അമ്പതു യൂണിറ്റുകള്‍ മാത്രമാണ് വില്പനയ്ക്ക് എത്തുക. ഇക്കാരണത്താല്‍ ആദ്യം ബുക്ക് ചെയ്യുന്ന അമ്പതു ഉപഭോക്താക്കള്‍ക്കു മാത്രമെ 2018 ആഫ്രിക്ക ട്വിന്‍ ലഭിക്കുകയുള്ളു.
ഉപഭോക്താക്കള്‍ക്ക് രാജ്യത്തുള്ള 22 ഹോണ്ട വിങ്ങ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലിനെ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ഏതാനും ഭാഗ്യശാലികള്‍ക്ക് മോട്ടോ ജിപി മത്സരം വേദിയിലിരുന്നു കാണാനുള്ള സുവര്‍ണാവസരവും ലഭിച്ചേക്കും. പുതിയ ലിഥിയം അയോണ്‍ ബാറ്ററി ഹോണ്ട ഈ മോഡലിന് നല്‍കും. അതുകൊണ്ട് മോഡലിന്റെ ഭാരം 2.3 കിലോ കുറഞ്ഞിട്ടുണ്ട്.

ജിപി റെഡ് നിറത്തില്‍ മാത്രമെ മോഡല്‍ ഇന്ത്യയില്‍ ലഭിക്കുകയുള്ളു. 998 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് മോഡലില്‍ തുടരും. എഞ്ചിന് 87 bhp കരുത്തും 92 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. മോഡലില്‍ ഇരട്ട ക്ലച്ച് ട്രാന്സ്മിഷന് സംവിധാനമാണ് ലഭ്യമാവുക. ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, ട്രയംഫ് ടൈഗര്‍, ബിഎംഡബ്ല്യു R1200GS മോഡലുകളാണ് ഹോണ്ട ആഫ്രിക്ക ട്വിനിന്റെ എതിരാളികൾ.

Comments