
ന്യൂഡല്‍ഹി: ഞരമ്പ് തടിപ്പുളള വ്യക്തികള്‍ സൈന്യത്തിലും പാര്‍ലമെന്റെറി ഫോഴ്സിലും ചേരാന്‍ യോഗ്യരല്ലയെന്ന് ഡല്‍ഹി ഹൈകോടതി. ഞരമ്പ് തടിപ്പുളളവര്ക്ക് കഠിനമായ കലാവസ്ഥയെ അതിജീവിക്കാനാകിലെന്നും ഇവര്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും ചൂണ്ടികാണിച്ചാണ് പുതിയ ഉത്തരവ്.
ഞരമ്പ് തടിപ്പുളളവര്ക്ക് കഠിനമായ കാലുവേദനയും കാല്‍കഴപ്പും പരിശീലനസമയത്തും തുടര്‍ന്നും അനുഭവപ്പെടാറുണ്. ഈ കാരണത്താല്‍ ഇവര്‍ക്ക് വേഗത്തില്‍ കുറേ ദൂരം ഓടുവാനും കുറേ സമയം നില്കുവാനും കായിക അഭ്യാസങ്ങള്‍ പരിശീലിക്കുവാനും ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരത്തിലൊരു ഉത്തരവ്.
അതുപോലെ തന്നെ രാത്രി കാലങ്ങളില്‍ ഇവര്‍ക്ക് ചര്‍മ്മരോഗങ്ങളും അനുഭവപ്പെടാറുണ്ട് . ഇത്തരക്കാര്‍ക്ക് അള്‍സര്‍ രോഗം പിടിപ്പെടുന്നതിനും സാധ്യതയേറെയാണെന്ന് തെളിക്കപ്പെട്ടതിനാലാണ് ഇത്തരം വ്യക്തികളെ കോടതി അയോഗ്യരാക്കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
