
ഏറെക്കാലമായി ബ്ലാസ്റ്റേഴ്സ് ആരാധകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ആ വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. റിനോ ആന്റോ കൂടി ബ്ലാസ്റ്റേഴ്സിനെ കൈവിട്ട സാഹചര്യത്തിലാണ് ഈ താരം ഇപ്പോള്‍ ടീമിലെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ജംഷഡ്പൂരില്‍ നിന്നും സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്.
അനസ് എടത്തൊടികയെയാണ് ടീം ഇപ്പോള്‍ സ്വന്തം കളത്തിലെത്തിച്ചത്. തങ്കളുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയാ പേജിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടുവര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സുമായി താരം ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ അനസ് ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ജംഷഡ്പൂര്‍ എഫ്.സി താരത്തെ സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി അടുത്ത സീസണ് മുതലായിരിക്കും അനസ് എടത്തൊടിക ബൂട്ടണിയുക. കരാര്‍ തുക വ്യക്തമല്ലാ എങ്കിലും ഒന്നരക്കോടിയുടെ അടുത്താണ് അനസിന് ഒരോ വര്‍ഷത്തേക്കും കേരളം വാഗ്ദാനം ചെയ്ത കരാര്‍ എന്നാണ് അറിയുന്നത്.






