
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥന് എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയാണ് അതിരൂക്ഷ പരിഹാസം ഉിയര്ത്തിയത്. പച്ചപ്പരവതാനിയുള്ള ലോക്സഭയില്‍ നിന്ന് അല്പം നടന്ന് ചുവപ്പു പരവതാനിയുള്ള രാജ്യസഭയിലേക്ക് ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്ന് അദേഹം കുറിച്ചു.
യുഡിഎഫിന് അര്‍ഹതപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടിയും റീത്തും വെച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.






