
പുതിയ ബെന്റ്ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍ പുറത്തിറങ്ങി. ബെന്റ്ലി മോട്ടോര്‍സ് അവതരിപ്പിച്ച ബെന്റെയ്ഗ V8 -ന്റെ മുംബൈ എക്സ്ഷോറൂം പ്രാരംഭവില 3.78 കോടി രൂപയാണ്. ഏഴു കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന ബെന്റെയ്ഗ V8 വകഭേദത്തിന് വില. റോള്‍സ് റോയ്സ് കലിനന്, റേഞ്ച് റോവര്‍ SV ഓട്ടോബയോഗ്രഫി എന്നിവരാണ് ബെന്റ്ലി ബെന്റെയ്ഗ V8 -ന്റെ എതിരാളികൾ.
V8 -ന്റെ ഒരുക്കം നാലു ലിറ്റര്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ഡ് V8 എഞ്ചിനിലാണ്. 542 bhp കരുത്തും 770 Nm ടോർക്കും എഞ്ചിന് പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. എസ്യുവിക്ക് നാലര സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍. W12 ബെന്റെയ്ഗ 4.1 സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗത പിന്നിടും. ബെന്റെയ്ഗ V8 പരമാവധി 290 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കും. ഭാരം രണ്ടു ടൺ വെറും ആണ്.






