മുംബൈ: മുംബൈ ഹൗറാ മെയില്‍ തീവണ്ടി പാളം തെറ്റി. ആര്‍ക്കും പരിക്കില്ല. തീവണ്ടിയുടെ മൂന്നു കോച്ചുകളാണ് പാളത്തില്‍ നിന്നും വഴുതിമാറിയത്.
മുംബൈ ഡിവിഷനിലെ നാസിക്ക് ജില്ലയിലുള്ള ഇഗത്പുരി എന്ന സ്ഥലത്തു വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാളം തെറ്റിയത്. എസ്-12, എസ്-13, പാന്‍ട്രി കാര്‍ കോച്ചുമാണ് അപകടത്തില്‍ പെട്ടത്. ശക്തമായ മഴയാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
വെള്ളിയാഴ്ച മുതല്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതേത്തുടര്‍ന്ന് ഗതാഗതം സ്ഥംഭിച്ചിരിക്കുകയാണ്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.






