
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടാകുന്നത്. തിരുവനന്തപുരത്ത് വെങ്ങാനുരില് കാറ്റിനേയും മഴയേയും തുടര്‍ന്ന് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയടക്കം മേല്‍ക്കൂര പറന്നുമാറി. കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു.
ഷീറ്റ് ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നത്. ഇതില്‍ നിര്‍മ്മിച്ച തൊട്ടിലിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. കാറ്റില്‍ മേല്ക്കുരയോടെ പറന്നു പോകുകയായിരുന്നു. തൊട്ടടുത്തുള്ള മരത്തില്‍ തട്ടി നിന്നതിനാലാണ് കുഞ്ഞിന് അപകടമൊന്നും കൂടാതെ രക്ഷപെട്ടത്. കുമാര്‍-ഷീബ ദമ്പതികളുടെ കുഞ്ഞാണ് ഇത്തരത്തില്‍ പറന്നുപോയത്.
സംഭവത്തെത്തുടര്‍ന്ന് മാതാപിതാക്കളുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഏണി ഉപയോഗിച്ച് മുകളില്‍ കയറി കുഞ്ഞിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് കുഞ്ഞിനെ പ്രാഥമീക ചികിത്സകള്‍ നല്‍കുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






