
മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന് ജഹാന് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് പുതിയ ആരോപണവുമായി ഹസിന് രംഗത്തെത്തിയിരിക്കുന്നത്.
ഷമി രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്നാണ് ഹസിന്റെ പുതിയ ആരോപണം. ഈദുല്‍ ഫിത്വര്‍ കഴിഞ്ഞാല്‍ ഷമിയുടെ രണ്ടാം വിവാഹം ഉണ്ടാകുമെന്നാണ് ഹസിന്റെ ആരോപണം. എന്നാല്‍ ഹസിന്റെ ഈ ആരോപണില് ഷമിയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.
എന്റെ ആദ്യ വിവാഹത്തിലെ പ്രശ്നങ്ങള്‍ തന്നെ ഇതുവരെ തീര്‍ന്നിട്ടില്ല. പിന്നയല്ലെ രണ്ടാം വിവാഹം. എനിക്ക് വട്ടാണോ എന്നായിരുന്നു ഈ കോലാഹലങ്ങള്‍ക്കിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ എന്നായിരുന്നു ഷമിയുടെ പ്രതികരണം. അങ്ങനെ ഉണ്ടെങ്കില്‍ വിവാഹത്തിന് ഹാസിനെ താന്‍ ക്ഷണിക്കുന്നതായും ഷമി പരിഹസിച്ചു.
കുടുംബപ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ തനിക്ക ശ്രദ്ധക്കൊടുക്കാന് സാധിച്ചില്ല. ഇത്തരത്തില്‍ ഉയരുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ മാനസികമായിട്ടാണ് തളര്‍ത്തിയത്. എന്നാല്‍ ഇംണ്ട് യാത്രയോടെ കാര്യങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടാകുമെന്ന് ഷമി പറഞ്ഞു.






