
മോസ്കോ: ക്യത്യം പറഞ്ഞാല്‍ 32 വര്‍ഷത്തെ ഇടവേളയുണ്ട് ആ പന്തിന്റെ കടന്നുവരവിന്. പക്ഷെ ഇനിയും കാത്തിരിക്കണം ആ ആവേശത്തിന്. 2018 ലോകകപ്പ് കിക്കോഫിന് 24 മണിക്കൂര്‍ മാത്രം ശേഷിക്കെ 2026 ലോകകപ്പ് ആവേശത്തിന് വടക്കേ അമേരിക്കയെ തിരഞ്ഞെടുത്തു. മൊറൊക്കോയെ പിന്തള്ളി 2026 ലോകകപ്പ് ഫുട്ബോള്‍ വടക്കേ അമേരിക്കയില്‍ നടത്താന്‍ ഫിഫയുടെ തീരുമാനം.
യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുക. മോസ്കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ 210 ല്‍ 134 അംഗങ്ങളുടെ വോട്ടുകള്‍ നേടിയാണ് വടക്കേ അമേരിക്ക മൊറൊക്കോയെ മറികടന്നത്.
ഇതിനു മുമ്പ് 1994 ലാണ് യു.എസ്.എ ലോകകപ്പിന് ആതിഥ്യം വഹിച്ചത്. 48 ടീമുകളാണ് 2026 ലോകകപ്പ് ഫുട്ബോളിന് മാറ്റുരയ്ക്കുന്നതും എന്നത് ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.






