സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് 125 ബുക്കിംഗ് തുടങ്ങി. അയ്യായിരം രൂപയടച്ച് സുസുക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും ബര്ഗ്മാന് സ്ട്രീറ്റിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. യുവതലമുറയെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ബര്ഗ്മാന് സ്കൂട്ടറിന് ഏകദേശം 74,000 രൂപ വരെ വില പ്രതീക്ഷിക്കാം.
ബര്ഗ്മാന് സ്ട്രീറ്റ് 125 ഇന്ത്യയിലെ ആദ്യ മാക്സി സ്കൂട്ടറെന്ന വിശേഷണവും വരവില്‍ കൈയ്യടക്കും. സ്പോര്‍ടി രൂപകല്പനയും പ്രീമിയം ഫീച്ചറുകളുമാണ് ബര്ഗ്മാന് സ്ട്രീറ്റ് 125 നെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്നത്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്സ്ക്രീനാണ് സ്കൂട്ടറില്‍. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ് എന്നിവയും സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.

ഭാരം 159 കിലോ ആണ്. ഇന്ധനശേഷി 10.5 ലിറ്റര്‍. ഒരുക്കം 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനില്‍. 2,055 mm നീളവും 740 mm വീതിയും 1,355 mm ഉയരവും സ്കൂട്ടറിനുണ്ട്. വീല്‍ബേസ് 1,465 mm. 130 mm ഗ്രൗണ്ട് ക്ലിയറന്‍സ് ബര്ഗ്മാന് സ്ട്രീറ്റ് 125 കാഴ്ചവെക്കും. മള്‍ട്ടി ഫംങ്ഷന് കീ സ്ലോട്ട്, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, യുഎസ്ബി പോര്‍ട്ട് എന്നിവ ബര്ഗ്മാന് സ്ട്രീറ്റ് 125 സ്കൂട്ടറില്‍ ഒരുങ്ങുന്നുണ്ട്. 24.3 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന് 8.5 bhp കരുത്തും 10.2 Nm ടോർക്കും പരമാവധി സൃഷ്ടിക്കും.

Comments