
ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യ മോഡലുകളുടെ വില കുറച്ചിരിക്കുകയാണ്. ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, റോഡ്സ്റ്റര്‍ മോഡലുകളില്‍ വിലക്കിഴിവും ആനുകൂല്യങ്ങളും ഇപ്പോൾ ലഭ്യമാണ്. ഹാര്‍ലി ഡേവിഡ്സണ് മോഡലുകളുടെ ഉയര്‍ന്ന വില കാരണമാണ് ആരാധകർ ഇത് വാങ്ങാതിരുരിക്കുന്നത്. ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഹാര്‍ലി ഡേവിഡ്സണ് മോഡലുകള്‍ക്ക് വില ഉയരാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ മോഡലുകളുടെ വില കുറഞ്ഞത് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്.
ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750 -യില്‍ കുറഞ്ഞ ഫിനാന്‍സ് നിരക്കാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് സ്ട്രീറ്റ് 750 -യെ 3.49 ശതമാനം ഇഎംഐ പലിശ നിരക്കില്‍ സ്വന്തമാക്കാം. അതേസമയം ആനുകൂല്യം നേടാനുള്ള മാനദണ്ഡങ്ങള്‍ കമ്പനി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. 5.25 ലക്ഷം രൂപയാണ് മോഡലിന്റെ ഡൽഹി എക്സ്ഷോറൂം വില. 749 സിസി ഇരട്ട സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സ്ട്രീറ്റ് 750 -യില്‍. എഞ്ചിന് 59 Nm ടോർക്കും പരമാവധി സൃഷ്ടിക്കും.
ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് റോഡില്‍ ആനുകൂല്യങ്ങളുടെ ഭാഗമായി 48,615 രൂപയുടെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മോഡലിനൊപ്പം എഞ്ചിന് ഗാര്‍ഡ്, ഫ്രീ സീറോ ഡിപ്രിസിയേഷന്‍ ഇന്‍ഷൂറന്‍സ് എന്നിവ ഹാര്‍ലി ഡേവിഡ്സണ് സൗജന്യമായി നല്‍കും.
ഹാര്‍ലി ഡേവിഡ്സണ് ഒന്നരലക്ഷം രൂപയുടെ വിലക്കിഴിവ് റോഡ്സ്റ്റര്‍ മോഡലിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ക്ലാസിക് ബൈക്കുകളില്‍ ഒന്നാണിത്. മോഡലിനൊപ്പം സ്ക്രീമിന് ഈഗിള്‍ മഫ്ളറുകളെ സൗജന്യ ആക്സസറിയായി കമ്പനി നല്‍കും. ഉപഭോക്താക്കള്‍ക്ക് എഞ്ചിന് ഗാര്‍ഡ്, സൗജന്യ ഫസ്റ്റ് സര്‍വീസ്, കോംപ്ലിമെന്ററി ഫസ്റ്റ് ഇയര്‍ ഇന്‍ഷൂറന്‍സ് എന്നിവയും റോഡ്സ്റ്റര്‍ വാങ്ങുമ്പോള്‍ ലഭിക്കും. 1.2 ലിറ്റര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് റോഡ്സ്റ്ററില്‍.






