
ഇന്‍സ്റ്റാഗ്രാമിൽ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാന്‍ പുതിയ ആപ്ലിക്കേഷൻ എത്തി. ഐജിടിവി എന്ന ആപ്ലിക്കേഷനാണ് ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ പങ്കുവെക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഐജിടിവിയില്‍ ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പങ്കുവെക്കാനാവുക. ഐജിടിവി വീഡിയോകളില്‍ പരസ്യങ്ങളുണ്ടാവില്ല. പിന്നീട് അത് അവതരിപ്പിക്കുമോ എന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.
വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും വീഡിയോകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനുമുള്ള സൗകര്യമുണ്ട്. ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ തന്നെ വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിങ്, പോപ്പുലര്‍, എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ നിങ്ങള്‍ക്ക് കാണാനാവും.
മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം നിങ്ങള്‍ക്ക് കാണാവുന്നതാണ്. വീഡിയോ നിര്‍മാതാക്കള്‍ക്ക് ഐജിടിവി ചാനലുകള്‍ ഉണ്ടാക്കി വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുമെന്നാണ് സൂചന. ഇന്‍സ്റ്റാഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോളതലത്തില്‍ നൂറ് കോടിയിലെത്തിയതായി ഇന്‍സ്റ്റാഗ്രാം പറയുന്നു.






