
പുതുക്കിയ കെടിഎം RC200 ഇന്ത്യയിൻ വിപണിയിൽ. കറുപ്പ് നിറമാണ് 2018 RC200 -ന്റെ പ്രധാന സവിശേഷത. സ്പോര്ട് RC നിരയില് കെടിഎമ്മിന്റെ പ്രാരംഭ മോഡലാണിത്. ഇനി മുതല് വെള്ള, കറുപ്പ് നിറങ്ങളില് ബൈക്ക് വില്പനയ്ക്കെത്തും. ഇതുവരെ ഇന്ത്യയില് വെള്ള നിറത്തില് മാത്രമാണ് കെടിഎം RC200 മോഡലുകള് ഉണ്ടായിരുന്നത്.
പുതിയ നിറത്തിലുള്ള കെടിഎം RC200 മോഡലുകളുടെ ഡൽഹി എക്സ്ഷോറൂം വില 1.77 ലക്ഷം രൂപയാണ്. അലോയ് വീലുകള്ക്കും ട്രെല്ലിസ് ഫ്രെയിമിനും ഓറഞ്ചാണ് നിറം. 199.5 സിസി ഒറ്റ സിലിണ്ടര് ലിക്വിഡ് കൂള്ഡ് DOHC എഞ്ചിന് കെടിഎം RC200 -ല് തുടരുന്നു. 10,000 rpm -ല് 25 bhp കരുത്തും 8,000 rpm -ല് 19.2 Nm ടോർക്കും എഞ്ചിന് പരമാവധി രേഖപ്പെടുത്തും. ആറു സ്പീഡാണ് ഗിയര്ബോക്സ്. ഇക്കുറിയും എബിഎസ് സുരക്ഷ നല്കിയിട്ടില്ല.
ക്ലിപ് ഓണ് ഹാന്ഡില്ബാര്, തത്സമയ മൈലേജ് കാണിക്കുന്ന ഡിജിറ്റല് കണ്സോള്, വീതിയേറിയ മിററുകള് എന്നിവയെല്ലാം ഇതിൽ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള കെടിഎം ഡീലര്ഷിപ്പുകള് പുതിയ RC200 ബുക്കിംഗ് ആരംഭിച്ചു.അടുത്ത വര്ഷം കെടിഎം 390 അഡ്വഞ്ചര് വിപണിയില് വില്പനയ്ക്കെത്തുമെന്നാണ് സൂചന. റോയല് എന്ഫീല്ഡ് ഹിമാലയന്, ബിഎംഡബ്ല്യു G310 GS, കവാസാക്കി വേര്സിസ് X-300 എന്നിവരോടാണ് കെടിഎം 390 അഡ്വഞ്ചറിന്റെ എതിരാളികൾ.







Comments