
ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ ഓഫ്ലൈന് ആയി ഉള്ളടക്കങ്ങള്‍ വായിക്കാനും കാണാനുമുള്ള അവസരരം ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഒരുക്കുന്നു. ഓഫ്ലൈന് സൗകര്യം നിലവില്‍ ലേഖനങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുക.
ഈ പുതിയ ക്രോം അപ്ഡേറ്റ് ഇന്ത്യ, ബ്രസീല്‍, ഇന്തൊനീഷ്യ തുടങ്ങി നൂറിലധികം രാജ്യങ്ങളില്‍ ലഭിക്കും. ഇന്റര്‍നെറ്റ് കണക്ഷനില്‍ തടസങ്ങള്‍ നേരിടുന്നയിടങ്ങളിലെ ഉപയോക്താക്കളെയാണ് പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍ ക്രോം ലക്ഷ്യമിടുന്നത്. ലേഖനങ്ങള്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ളപ്പോള് മാത്രമേ ഡൗണ്‍ലോഡ് ആവുകയുള്ളൂ. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന ലേഖനങ്ങള്‍ കണക്റ്റിവിറ്റി ഇല്ലാത്ത അവസ്ഥയിലും വായിക്കാന്‍ സാധിക്കും. പുതിയ അപ്ഡേറ്റില്‍ ഉപയോക്താക്കളുടെ ലൊക്കേഷന്‍ അനുസരിച്ച് ജനപ്രിയമായ ലേഖനങ്ങള്‍ ഏതൊക്കെയാണെന്ന നോട്ടിഫിക്കേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും.
ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ക്രോമിന്റെ ഡാറ്റാ സേവര്‍ ഫീച്ചര്‍ വഴി ഉള്ളടക്കത്തിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഡേറ്റ ലാഭിക്കാനും സാധിക്കും. ഇങ്ങനെ 138 ടിബി ഡേറ്റ ഇന്ത്യയില്‍ മാത്രം ലാഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഈ ഫീച്ചര്‍ വേഗത കുറഞ്ഞ നെറ്റ്വര്ക്കുകളില് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ ലാഭിക്കാനും സഹായിക്കുന്നുണ്ട്.
കൂടാതെ, ഡൗണ്‍ലോഡ് ഓപ്ഷനും ക്രോം പരിഷ്കരിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ ഒരു പേജില്‍നിന്ന് എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് നെറ്റ്വര്‍ക്ക് തടസം നേരിടുന്നുണ്ടെങ്കില്‍ ഡൗണ്‍ലോഡ് പ്രക്രിയ നിര്‍ത്തിവെക്കുകയും കണക്ഷന് തിരിച്ചുവരുമ്ബോള്‍ വീണ്ടും തുടരും. ഈ പുതിയ മാറ്റങ്ങൾ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലുണ്ടാവുക.






