
തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരളം കോണ്‍ഗ്രസിന് നല്‍കിയതില്‍ യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. കോണ്‍ഗ്രസിന് ആവകാശപ്പെട്ട രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സുധീരന് യോഗത്തില്‍നിന്നും വിട്ടു നിന്നത്.
രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ല. അതിനെ ന്യായീകരിക്കുന്നവര്ക്കൊപ്പം ഇരിക്കാനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുധീരന് യോഗം ബഹിഷ്കരിച്ചത്. മുന്നണി പ്രവേശനത്തിനു പിന്നാലെ കെ.എം മാണി പങ്കെടുത്ത യു.ഡി.എഫ് യോഗത്തിലും സുധീരന് പങ്കെടുത്തിരുന്നില്ല.






