
ക്ലാസിക്കല് മ്യൂസിക് പ്രേമികള്ക്ക് ഒരു ഫ്രീ ആപ്പുമായി രംഗത്ത് എത്തിയിരിക്കയാണ് ടെക്ക് ഭീമന്മാരായ എച്ച്.സി.എല്. എച്ച് സി ല് സംഗീത ആരാധകര്ക്കായി നിരവധി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. ആപ്പിന്റെ പേര് എച്ച്.സി.എല് മ്യൂസിക്. ആന്ഡ്രോയിഡ്, ഐ.ഓ.എസ് ആപ്പ് സ്റ്റോറുകളില് ആപ്പ് ലഭ്യമാണ്.
എച്ച്.സി.എല് മ്യൂസിക് ആപ്പ് വളര്ന്നുവരുന്ന ഗായകര്ക്ക് വളരെയധികം ഉപകാരപ്രദമാകും ആകുമെന്നാണ് എച്ച് സി എല്ലിന്റെ അവകാശവാദം. പഴയ കലാകാരന്മാരുടെ അപൂര്വ റെക്കോര്ഡുകള്, ഐതിഹാസിക കലാകാരന്മാരുടെ ലൈവ് പെര്ഫോമന്സുകള്, പുതിയ ഗായകര്ക്കായി സൗണ്ട് റെക്കോര്ഡിങ് ഫീച്ചര്, പുതിയ ഗായകരുടെ കളക്ഷനുകള് എന്നിവ ഇതിൽ ലഭ്യമാണ്. ഇതൊരു ഫ്രീ ആപ്പാണ്. ഈ ആപ്പില് പരസ്യങ്ങളോ പാട്ടിനിടയില് മറ്റ് തടസങ്ങളോ ഉണ്ടായിരിക്കുകയില്ല എന്നതാണ് പ്രധാന പ്രത്യേകത. ഹിന്ദുസ്ഥാനി, കര്നാട്ടിക്ക്, ഫ്യൂഷന് മ്യൂസിക്ക് തുടങ്ങിയവയുടെ വലിയ ശേഖരം ആപ്പിലുണ്ട്.







Comments