
കസാന്‍: ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാര് ജീവന്മരണ പോരാട്ടത്തിനു ദക്ഷിണെ കൊറിയയ്ക്കെതിരെ പോരാടുകയാണ്. രണ്ടാം പകുതിയില്‍ പന്ത് വലിയിലെത്തിക്കാനാകാതെ നിലവിലെ ചാമ്പ്യന്മാര് വിയര്‍ക്കുന്ന കാഴ്ചയാണ് കസാന്‍ മൈതാനത്ത് കാണുന്നത്. മെക്സികോയ്ക്കെതിരെ തോറ്റു ലോകകപ്പ് മത്സരം തുടങ്ങിയ ജര്‍മ്മനിക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍ ഈ മത്സരം അതിനിര്‍ണ്ണായകമാണ്. സ്വീഡനെ തോല്‍പ്പിച്ച ജര്‍മ്മനിക്ക് നിലവില്‍ മൂന്നു പോയിന്റുകളുണ്ട്. അഞ്ചു മാറ്റങ്ങളുമായാണ് ജര്‍മ്മനി ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ പോയിന്റാന്നുമില്ലാത്ത ദക്ഷിണ കൊറിയയ്ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനില്‍ക്കുകയാണ്.
എഫ് ഗ്രൂപ്പില്‍ നിന്ന് ഇതുവരെ ആരും പ്രീക്വാര്ട്ടറിലെത്തിയിട്ടില്ല. ആറു പോയിന്റുള്ള മെക്സിക്കോയാണ് നിലവില്‍ ഗ്രൂപ്പില്‍ മുന്നിട്ടു നില്‍ക്കുന്നത്.
എഫ് ഗ്രൂപ്പില്‍ നിന്ന് ഇതുവരെ ആരും പ്രീക്വാര്ട്ടറിലെത്തിയിട്ടില്ല. ആറു പോയിന്റുള്ള മെക്സിക്കോയാണ് നിലവില്‍ ഗ്രൂപ്പില്‍ മുന്നിട്ടു നില്‍ക്കുന്നത്.

മറുവശത്ത് സ്വീഡന്-മെക്സികോ പോരാട്ടവും മുറുകുകയാണ്. സ്വീഡനെ ഞെട്ടിച്ച് രണ്ടു ഗോളുകള്‍ അടിച്ചാണ് സ്വീഡന് മുന്നേറുന്നത്. ആദ്യ പകുതി മുതല്‍ ആക്രമിച്ച് കളിച്ച സ്വീഡന് 50-ാം മിനിറ്റിലാണ് സ്വീഡന് ആദ്യം ഗോള്‍വല ചലിപ്പിച്ചത്. വിക്ടര്‍ ക്ലാസന്റെ പാസില്‍ ലഡ്വിക് അഗസ്റ്റിന്സന്റെ ഷോട്ട് മെക്സിക്കന്‍ മതില് ഒമച്ചാവയെ വീഴ്ത്തി. രണ്ടാം ഗോള്‍ പിറന്നത് പെനാല്‍റ്റിയിലൂടെയാണ്. മെക്സിമക്കാ ബോക്സിനുള്ളില്‍ ബെര്‍ഗിനെ മൊറേനോ വീഴ്ത്തിയതിനാണ് സ്വീഡനനുകൂലമായി പെനാലറ്റി ലഭിക്കുന്നത്. ക്യാപ്റ്റന്‍ ഗ്രാന്‍ക്വിസ്റ്റ് ഗോളാക്കുകയും ചെയ്തു. ആദ്യ രണ്ടു കളികളും ജയിച്ച മെക്സിക്കോയ്ക്കു ഇപ്പോഴും പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല.







Comments