ശ്യാം ലെനിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പെട്ടിലാമ്പട്ര"
ശ്യാം ലെനിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പെട്ടിലാമ്പട്ര"
Authored by Web Desk | Last updated: 28 Jun 2018, 2:23 PM | 1 min read
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി സ്വന്തം അനുഭവങ്ങളും ജീവിത സാഹചര്യങ്ങളും പശ്ചാത്തലമാക്കി നവാഗതനായ ശ്യാം ലെനിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെട്ടിലാമ്പട്ര.
ബെവന് പാവോ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സ്വരൂപ് രാജന് മയില്‍വാഹനം നിര്മ്മികകുന്ന ഈ ചിത്രത്തില്‍ സന്മയാനന്ദന്, റോണി രാജ്, ലെവിന്‍ സൈമണ്‍ ജോസഫ്, ക്യൂന്‍ ഫെയിം ജെന്സണ് ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേഹാ കൃഷ്ണനാണ് നായിക. ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്, ഇര്‍ഷാദ്, ഉല്ലാസ് പന്തളം, ശിവദാസ്, മാറാംപിള്ളി ലീലാകൃഷ്ണന്, പറവൂര്‍ വാസന്തി, സബിതാ നായര്‍, മേരി, ആരതി, ചിത്ര, അനിത തൃശൂര്‍, ഗായത്രി, ബീനാ ദിലീപ്, അനിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മധു മാടശേരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിഷാദ് അഹമ്മദ്, ഷാജി ഏഴിക്കര എന്നിവരുടെ വരികള്‍ക്ക് ശ്വാശ്വത് സുനില്‍കുമാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, സുജിത് സുരേശന്, അമന് എന്നിവരാണ് ഗായകര്‍.