വോള്‍ഗോഗ്രാഡ്: പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഏഷ്യന്‍ ശക്തികളായ ജപ്പാന്. ലോകകപ്പില്‍ നിന്ന് പുറത്തായ പോളണ്ടുമായാണ് ജപ്പാന് ഏറ്റുമുട്ടുന്നത്. ജയമോ സമനിലയോ മതി ജപ്പാനു പ്രീക്വാര്‍ട്ടറിലെത്താന്‍. ആശ്വാസജയത്തിനായാണ് പോളണ്ട് ഇന്നിറങ്ങുന്നത്.
പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടാണ് മറുവശത്ത് സെനഗലും- കൊളംബിയയും ഏറ്റുമുട്ടുന്നത്. പ്രീക്വാര്‍ട്ടറിലെത്താന്‍ കൊളംബിയയ്ക്ക് ജയം വേണം, എന്നാല്‍ സെനഗലിന് സമനില ആയാലും പ്രീക്വാര്‍ട്ടറിലെത്താം. അതിനാല്‍ തന്നെ ഈ പോരാട്ടം നിറണ്ണായകമാണ്. ആദ്യ പകുതി പുരോഗമിക്കുമ്പോള്‍ ഇരുമത്സരങ്ങളും ഗോള്‍രഹിതമായി തുടരുകയാണ്.