ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും തിവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ കുപ്വാരയിലും ഷോപ്പിയാനിലുമടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതിന്റെ തുടര്‍ച്ചയായി നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്.
രാവിലെ കുപ്വാര മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആദ്യത്തെ ആക്രമണം നടന്നത്. അതിനിടെ ഷോപിയാനിലെ അഹ്ഗാമില് പട്ടാള പട്രോളിങ് പാര്‍ട്ടിയില്‍ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് ഒരു സൈനീകന് പരുക്കേറ്റിട്ടുണ്ട്. കുപ്വാരയിലെ കച്ചേമ വനപ്രദേശമാണ് ഭീകരര്‍ താവളമാക്കിയത്.

Comments