Authored by Web Desk | Last updated: 30 Jun 2018, 1:54 PM | 1 min read
ശിവന്, ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്. പ്രണയവിവാഹമായിരുന്നു. സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങിത്തിരിച്ചതാണ് രാജി പക്ഷേ ജീവിത യാഥാര്‍ത്ഥ്യങ്ങളെല്ലാം തന്റെ പ്രണയസ്വപ്നങ്ങള്‍ക്ക് എതിരായിരുന്നു.
ഇപ്പൊ രാജിക്ക് സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് പരാതി പറയാനേ സമയമുള്ളു. എങ്ങനെ പറയാതിരിക്കും. വീട്ടിലെ ഒരുകാര്യവും നോക്കാതെ വേറെ എന്തൊക്കെയോ ചെയ്യുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും രാജി എന്നുവച്ചാല്‍ ജീവനാണ്. സ്നേഹമൊക്കെയുണ്ട്. പക്ഷേ കുടുംബകാര്യം നോക്കാതെ ഒരു ഉത്തരവാദിത്വമില്ലാതെ നടന്നാല്‍ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക.
ഇതിനിടയിലാണ് ഒരു കോടീശ്വരനായ ഒരാളെ ശിവന് ആശുപത്രിയിലെത്തിക്കുന്നു ീറ്റര്‍ എന്ന ആ പണക്കാരന് മൂലം ശിവന്റെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അതോടെ ശിവന് മറ്റൊരു തലത്തിലേക്കുയരുന്നു. തുടര്‍ന്നുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് 'റിക്ഷാക്കാരന്' എന്ന ചിത്രത്തില്‍ ദൃശ്യവല്കരിക്കുന്നത്.
ഉസ്മാന് (വിച്ചു) സംവിധാനം ചെയ്യുന്ന 'റിക്ഷാക്കാരന്' എന്ന ചിത്രത്തില്‍ ശിവനായി ബിജു സോപാനം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജിയായി ഷീലു എബ്രഹാം, പീറ്ററായി ബിജു ബാലകൃഷ്ണന്, മകളായി ബേബി അഭിരാമി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
സാജു കൊടിയന്‍ സാജന് പള്ളുരുത്തി, ഷിബു തിലകന് നാരായണന്‍കുട്ടി, മധു ഒടുവില്‍, മുന്‍ഷി ദിലീപ്, അഞ്ജലി നായര്‍, സൂര്യലക്ഷ്മി, അംബിക, മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഡ്രീം മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന റിക്ഷക്കാരന്റെ ഛായാഗ്രഹണം- സുനില്‍ പ്രേമം നിര്‍വഹിക്കുന്നു. ജി.വി. രഞ്ജിത്ത് തിരക്കഥ, സംഭാഷണം എഴുതുന്നു. അനില്‍ ഗോപന് സംഗീതം പകരുന്നു.