
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വ്യാപകമായി മരങ്ങള്‍ മുറിച്ചുനീക്കാനുള്ള തീരുമാനത്തിന് സ്മററ്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ആണ് ഈ മാസം 19 വരെ സ്റ്റേ നല്‍കിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഭവന, അര്‍ബന്‍ മന്ത്രാലയത്തിനും ട്രൈബ്യുണല്‍ നോട്ടീസ് നല്കി. മരംമുറി തീരുമാനം വിവാദമായതോടെ ഹൈക്കോടതി ഈ മാസം നാലുവരെ തടഞ്ഞിരുന്നു.
ഒരു സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയിലാണ് ട്രൈബ്യുണലിന്റെ നിര്‍ദേശം. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്, കേന്ദ്ര പൊതുമരാമത്ത വകുപ്പുമാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയത്. 17,000 ഓളം മരങ്ങളാണ് മുറിയ്ക്കാന്‍ തീരുമാനിച്ചിരുന്നത്.






