ശ്രീനഗര്‍: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്യ അമര്‍നാഥ് യാത്രക്കിടെ തീര്‍ത്ഥാടക സംഘത്തിന് നേരെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
ബല്‍താല്‍ റൂട്ടില്‍ റെയില്പത്രിക്കും ബ്രാറിമാര്ഗിനും മധ്യേയായിരുന്നു അപകടമുണ്ടായത്. മരിച്ച അഞ്ജുപേരില് നാല് പേര് പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണുള്ളത്.
ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതശരീരം ബല്‍താല്‍ ബെയ്സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നേരത്തെ കനത്ത മഴയെത്തുടര്‍ന്ന് യാത്ര നിര്‍ത്തി വച്ചിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായ ശേഷം യാത്ര അനുവദിക്കുകയായിരുന്നു.






