പുതിയ ഹോണ്ട ആക്ടിവ 125 വിപണിയില്‍ എത്തി. 59,621 രൂപ മുതലാണ് സ്കൂട്ടറിന് വില ആരംഭിക്കുന്നത്. മൂന്നു വകഭേദങ്ങള്‍ പുതിയ ആക്ടിവ 125 -ല്‍ ലഭ്യമാണ്. പ്രാരംഭ ഡ്രം ബ്രേക്ക് മോഡല്‍ 59,621 രൂപ വിലയില്‍ എത്തും. ഡ്രം ബ്രേക്കും അലോയ് വീലുകളുമുള്ള മോഡലിന് 61,558 രൂപയാണ് വില. എല്‍ഇഡി ഹെഡ്ലാമ്പ് ഉള്‍പ്പെടെ ഒരുപിടി പുത്തന്‍ ഫീച്ചറുകളാണ് ഹോണ്ട ആക്ടിവ 125 ന് ലഭിക്കുന്നത്.
വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്. l 64,007 രൂപയാണ് ഏറ്റവും ഉയര്‍ന്ന ആക്ടിവ 125 ഡിസ്ക് ബ്രേക്ക് വകഭേദത്തിന് വില. ഏറ്റവും ഉയര്‍ന്ന ഡിസ്ക് ബ്രേക്ക് വകഭേദത്തിന് പുതിയ ക്രോം മഫ്ളറും ഗ്രെയ് അലോയ് വീലുകളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീന് സില്‍വര്‍ നിറങ്ങളില്‍ കൂടി ആക്ടിവ 125 ലഭ്യമാകും. സുസുക്കി ആക്സസ് 125 സ്കൂട്ടറാണ് ആക്ടിവ 125 മോഡലിന്റെ പ്രധാന എതിരാളി.

നിലവിലുള്ള 124.9 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് സ്കൂട്ടറില്‍ തുടരുന്നു. എഞ്ചിന് 8.5 bhp കരുത്തും 10.54 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനെ ഹോണ്ട പരിഷ്കരിച്ചിട്ടുണ്ട്. ഇക്കോ മോഡ്, ഫോര്‍ ഇന്‍ വണ്‍ ലോക്ക്, സര്‍വീസ് കാലയളവ് സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് എന്നിവയും ഉണ്ട്.

Comments