ഫേസ്ബുക്ക് അധികം ഉപയോഗമില്ലാതിരുന്ന മൂന്ന് ആപ്പുകൾ നിർത്തിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. Hello, Moves, tbh എന്നീ മൂന്ന് ഫേസ്ബുക്ക് മൊബൈൽ ആപ്പുകളാണ് ഫേസ്ബുക്ക് നിർത്തിയിരിക്കുന്നത്. എന്നാൽ ഈ ആപ്പുകൾ ഉള്ളത് തന്നെ നമ്മളിൽ പലരും ഇപ്പോഴായിരിക്കും അരിഞ്ഞത്. മൂന്നും വേണ്ടത്ര പ്രചാരം ലഭിക്കാതെ വന്നപ്പോൾ ഇവയെ നിർത്തലാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
ഫിറ്റ്നസ് ആപ്പ് ആയിട്ടായിരുന്നു Moves അവതരിച്ചത്. ബ്രസീൽ, നൈജീരിയ, യുഎസ് പോലുള്ള രാജ്യങ്ങളിൽ ആൻഡ്രോയിഡ് ഡയലറിന് പകരമായി ഉപയോഗിക്കാനായി അവതരിപ്പിച്ച ഒരു ആപ്പ് ആയിരുന്നു Hello. പക്ഷെ വേണ്ടത്ര പ്രചാരം ഈ ആപ്പ് നേടിയില്ല. tbh ആണെങ്കിൽ വെറും എട്ട് മാസം മുമ്പ് ഫേസ്ബുക്ക് സ്വന്തമാക്കിയ അമേരിക്കൻ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഉപയോഗിച്ചുവന്നിരുന്ന സോഷ്യൽ മീഡിയ ആപ്പ് ആയിരുന്നു.

Comments