
ദിലീപിനും കാവ്യ മാധവനുമൊപ്പം ഗായികയായ മഞ്ജരി നില്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദിലീപ് കാവ്യമാധവന് വിവാഹവും തൊട്ടു പിന്നാലെയുണ്ടായ കേസും എല്ലാം ഈ കുടുംബത്തെ തളര്‍ത്തിയതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നും സിനിമയില്‍ നടിയായ കാവ്യയും മാറിനില്‍ക്കുകയാണ്. ബന്ധുക്കളും ചില സുഹൃത്തുക്കളോടും മാത്രമാണ് ഇവര്‍ക്ക് അടുത്ത ബന്ധം പുലര്‍ത്തുന്നതും. ഇതിനിടെയാണ് താരദമ്പതികള്‍ മുംബൈയിലെത്തിയപ്പോള്‍ മഞ്ജരിയെ കാണാന്‍ എത്തിയത്.
ദീര്‍ഘകാലത്തിനു ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം... വേഗം തിരിച്ചു വരൂ.. എന്ന കുറിപ്പോടെയാണ് മഞ്ജരി ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.






