
തമിഴ് താരങ്ങളും മലയാളം താരങ്ങളും പരസ്പരമുള്ള സിനിമാ വ്യവസായ മേഖലകളിലേക്ക് നെട്ടോട്ടമാണെന്ന് പറയേണ്ടി വരും. മോഹന്‍ലാല്‍ കഴിഞ്ഞയിടെയാണ് തെലുങ്കിലും തമിഴിലും രണ്ടു സൂപ്പര്‍ഹിറ്റുകളുടെ ഭാഗമായത്. തമിഴില്‍ നിന്നും ആര്യയും വിശാലുമെല്ലാം മലയാളത്തില്‍ എത്തുകയും ചെയ്തു. അടുത്തതായി മമ്മൂട്ടി ജെയ് കൂട്ടുകെട്ടാണ് മലയാളം തമിഴ് സിനിമാതാരങ്ങളുടെ സംഗമമാകുന്നത്.
രാജാറാണി, എങ്കേയും എപ്പോതും, സുബ്രഹ്മണ്യപുരം തുടങ്ങിയ സിനിമകളിലൂടെ താരമായ ജെയ് ആണ്. പുലിമുരുകന് പോലെയുള്ള വന്‍കിട ചിത്രങ്ങള്‍ ചെയ്ത സൂപ്പര്‍ഹിറ്റ് സംവിധായകന് വൈശാഖിന്റെ രാജാ 2 വില്‍ മമ്മൂട്ടിക്കൊപ്പമാണ് ജെയ് എത്തുന്നത്. ഈ വര്‍ഷ തന്നെ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയുടെ തിരക്കഥ ഉദയ്കൃഷ്ണയാണ്. സിനിമയില്‍ ജെയ് ഉണ്ടെന്ന കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നാണ് വിവരം.
മോഹന്‍ലാലും മമ്മൂട്ടിയും തമിഴിലും തെലുങ്കിലുമായി ഓടിനടന്ന് അഭിനയിക്കുമ്പോള്‍ യുവതാരങ്ങളും മോശമാക്കുന്നില്ല. ദുല്‍ക്കര്‍ സല്മാന് തമിഴിന് പിന്നാലെ ബോളിവുഡില്‍ വരെ എത്തി നില്ക്കുമ്പോള് അടുത്തിടെയാണ് നിവിന്‍ പോളിയുടെ തമിഴ്ചിത്രം പുറത്തുവന്നത്.
മറുവശത്ത് തമിഴ് സൂപ്പര്‍താരം സൂര്യയ്ക്കൊപ്പം തമിഴ് സിനിമയില്‍ കെവി ആനന്ദിന്റെ സിനിമയുടെ ഭാഗമായി ഷൂട്ടിംഗിന്റെ തിരക്കിലാണ് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. തമിഴ് യുവതാരം വിശാല്‍ കഴിഞ്ഞ വര്‍ഷമാണ് മോഹന്‍ലാലിന്റെ വില്ലനില്‍ അഭിനയിച്ചത്. വിശാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആര്യയും ഇടയ്ക്ക് മലയാളത്തില്‍ വന്നുപോയിരുന്നു.






