കൊല്ലം: നിലവില്‍ ആര്‍.എസ്.പിക്ക് യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ആര്‍.എസ്.പി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്നും അസീസ് പറഞ്ഞു.
ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടത് പാര്‍ലമെന്റ് സീറ്റിന്റെ പേരിലല്ല. ആര്‍.എസ്.പിയുടെ സീറ്റുകള്‍ ക്രമേണ എല്‍.ഡി.എഫ് കവര്‍ന്നെടുക്കുകയായിരുന്നുവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.






