തായ് ഗുഹയില്‍ നിന്ന് ആറു കുട്ടികളെ പുറത്തെത്തിച്ചു: നാലു പേര് കൂടി സുരക്ഷിത സ്ഥാനത്ത്: പ്രതീക്ഷത്തിരി അണയാതെ ലോകത്തിന്റെ കാത്തിരിപ്പ്
തായ് ഗുഹയില്‍ നിന്ന് ആറു കുട്ടികളെ പുറത്തെത്തിച്ചു: നാലു പേര് കൂടി സുരക്ഷിത സ്ഥാനത്ത്: പ്രതീക്ഷത്തിരി അണയാതെ ലോകത്തിന്റെ കാത്തിരിപ്പ്
Authored by Web Desk | Last updated: 09 Jul 2018, 5:48 PM | 1 min read
ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ രണ്ടു കുട്ടികളെ കൂടെ പുറത്തെത്തിച്ചു. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് ആറാമത്തെ കുട്ടിയേയും പുറത്തെത്തിച്ചിരിക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇനി ഏഴു പേര് കൂടി ഗുഹയില്‍ ശേഷിക്കുന്നുണ്ട്. ഇവരില്‍ നാലു പേരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആകെ കുടുങ്ങിയ 13 പേരില്‍ 10 പേരും നിലവില്‍ സുരക്ഷിത സ്ഥാനത്ത് എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പുനരാംരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചുവെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച് ദൗത്യം തുടരുകയായിരുന്നു. ഞായറാഴ്ച നാലു കുട്ടികളെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദൗത്യത്തിനായി ഗുഹയിലെ ഓക്സിജന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇന്നു തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് സംഘത്തിന്റെ അതീവ സാഹസിക ശ്രമങ്ങള്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തെത്തിച്ച നാലു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി. അണുബാധ ഉണ്ടാകാതിരിക്കാനായി ചിയാങ് റായ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
confirmed by a source at the rescue site that a fifth boy has exited the cave.