ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ വച്ച് ചരക്കു തീവണ്ടി പാളം തെറ്റി. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെയിനിന്റെ മൂന്ന് ബോഗികളും പൂര്‍ണമായും പാളം തെറ്റി.
കോഴിക്കോട് ദിശയിലേക്ക് പോകുകയായിരുന്നു ട്രെയിനാണ് പാളം തെറ്റിയത്. ഷൊര്‍ണൂരില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കുള്ള ലൈനില്‍ വച്ചായിരുന്നു മൂന്നു ബോഗികളും പാളത്തില്‍ നിന്നും വഴുതി മാറിയത്. പാളം അടര്‍ന്നു മാറിയ നിലയിലാണുള്ളത്.
ഇതോടെ പല തീവണ്ടികളും വൈകാനിടയുണ്ട്. ബോഗികള്‍ നീക്കാനുള്ള ശ്രമം നടന്നുവരികയാണ്.






