
പത്തനംതിട്ട : നിരവധി വിദ്യാര്‍ത്ഥികളുടെ ജീവനെടുത്ത ബ്ലൂവെയില്‍ എന്ന ആളെക്കൊല്ലി ഗെയിമിന് പകരക്കാരന് എത്തിയതായി റിപ്പോര്‍ട്ട്. ഈ ഗെയിമിലൂടെ സംസ്ഥാനത്ത് വീണ്ടും ഒരു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്.
കല്ലൂപ്പാറയില്‍ രണ്ടാഴ്ച മുന്‍പ് ജീവനൊടുക്കിയ 13 കാരനെ പ്രേരിപ്പിച്ചത് മൊബൈല്‍ ഗെയിമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നു ലഭിച്ച ചില നോട്ടുബുക്കുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സമ്മാനമായി കാര്‍ കിടുമെന്ന വിവരം വിദ്യാര്‍ത്ഥി അടുത്ത ബന്ധുക്കളോട് പങ്കുവച്ചിരുന്നു.
മുന്തിയ കാറുകള്‍ ഉള്‍പ്പെടെ വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ച് കുട്ടികളെ വലയിലാക്കുകയാണ് ഗെയിമുകളുടെ രീതി. പിന്നീട് തിരിച്ചു കയറാനാകാത്തവിധം ചതിക്കുഴിയില്‍ വീഴ്ത്തും.






