
ന്യുഡല്‍ഹി: യാത്രയെ കുറിച്ച് വ്യക്തമായ വിവരം നല്‍കാതെ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ലോര്‍ഡ് അലക്സാന്‍ഡര്‍ കാര്ലീയെയാണ് മതിയായ വീസ രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ ഇന്നലെ തിരിച്ചയച്ചത്.
ഇന്ത്യയിലേക്കുള്ള യാത്രയുടെ ഉദ്ദേശം വ്യക്തമാക്കാന്‍ അലക്സാന്‍ഡര്‍ കാര്ലീക്ക് കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാര്‍ പറഞ്ഞു. വ്യക്തമായ ഇന്ത്യന്‍ വീസ ഇല്ലാതെയാണ് ഇദ്ദേഹം ഇവിടെയെത്തിയത്.
ഇന്ത്യയില്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നും റവീഷ് കുമാര്‍ അറിയിച്ചു.






