
ചില്ലറ പരിഷ്കാരങ്ങളോടെ ഈ വര്‍ഷം ആദ്യമാണ് പുതിയ ഡോമിനാർ വിപണിയിലെത്തിയത്. ബജാജ് വീണ്ടും ഡോമിനാർ 400ന്റെ വില വർധിപ്പിച്ചു. 2,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഈ വർഷം ഇത് നാലാം തവണയാണ് വില വർധിക്കുന്നത്.
ഇതിനകം തന്നെ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. 1.48 ലക്ഷം രൂപയാണ് ഡോമിനാർ നോൺ എബിഎസിന് വില. 1.62 ലക്ഷം രൂപയുമാണ് ഡോമിനാർ എബിഎസിന് വില. കാന്യോണ് റെഡ്, റോക്ക് മാറ്റ് ബ്ലാക്, ഗ്ലേസിയര്‍ ബ്ലൂ എന്നീ മൂന്ന് പുതിയ നിറങ്ങളിലാണ് ഡോമിനാർ നിലവിൽ ലഭ്യമായിരിക്കുന്നത്.
ഇടയ്ക്കിടെയുള്ള വില വർധനവ് ഡോമിനാറിന്റെ വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. വീണ്ടും വിലവർധിപ്പിച്ചത് വില്പനയെ കാര്യമായി ബാധിച്ചേക്കും. 373.3 സിസി ഒറ്റ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എൻജിനാണ് ഡോമിനാറിന്റെ കരുത്ത്. 34.5 ബിഎച്ച്പിയും 35 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ആണ് ഗിയർബോക്സ്. സ്ലിപ്പർ ക്ലച്ചും ഡോമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






