
ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഒരു നല്ല വാർത്ത. ഗൂഗിൾ മാപ്സ് ജിയോ ഫോണിൽ ലഭ്യമാക്കുകയാണ്. ഒന്നാം തലമുറയിലെ ജിയോ ഫോണുകൾക്ക് ഇപ്പോൾ ഗൂഗിൾ മാപ്സ് സൗകര്യം ലഭിച്ചിരിക്കുകയാണ്.
ആപ്പ് ജിയോ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കഴിഞ്ഞ ആഴ്ച ജിയോ ഫോൺ 2 അവതരിപ്പിച്ചപ്പോൾ ഒരുപാട് സവിശേഷതകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമാണ് ഇത്.
ജിയോഫോണിൽ ഉപയോഗിക്കുന്ന KaiOSനു ഈയടുത്ത് ഗൂഗിൾ സപ്പോർട്ട് കിട്ടുന്ന പല ആപ്പുകളുടെയും പിന്തുണ അറിയിച്ചിരുന്നു. ഒരു ഫീച്ചർ ഫോൺ എന്ന നിലയിൽ അതിന്റെ പരിമിതികളിൽ നിന്നുകൊണ്ടുള്ള സൗകര്യങ്ങൾ മാത്രമായിരിക്കും ജിയോ ഫോണിലെ ഗൂഗിൾ മാപ്സിൽ ലഭിക്കുക.
ഗൂഗിൾ മാപ്സ് പോലെ ഗൂഗിളിന്റെ ജിയോ ഫോണിനായുള്ള മറ്റു ആപ്പുകളിൽ എല്ലാം തന്നെ പ്രധാനമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും, എങ്കിലും ആൻഡ്രോയ്ഡ് ഐഒഎസ് ഫോണുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കില്ല.






