
തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ 27 സെന്റ് വിവാദ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഭൂമി സ്വകാര്യ വ്യക്തിക്ക് നല്കിയ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നേരത്തെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍വേ, റവന്യൂ ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു.
അയിരൂര്‍ വില്ലേജിലെ പുറമ്പോക്ക് ഭൂമിയാണ് ദിവ്യ എസ്.അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഭൂമിയും രേഖകളും പരിശോധിച്ചതിനില് നിന്നും ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരുന്നു. സര്ക്കാരിനെ്റ ഭൂമി അളന്ന് വേര്‍തിരിച്ച് ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യം ഹൈക്കോടതിയേയും അറിയിക്കും.
ഭൂമി വിവാദത്തെ തുടര്‍ന്ന് സബ് കളക്ടറെ തത്സ്ഥാനത്തു നിന്നു മാറ്റിയിരുന്നു.






