ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കു തകര്‍ന്നവര്‍ നിരവധിയാണ്. കരഞ്ഞു കണ്ണുനീര് തോര്ന്നവര് പോലും ഈയൊരു കൊച്ച് ആരാധകന്റെ മുന്നില്‍ നിശ്ചലരായിപ്പോകും. ആ കട്ട ഫാനിനെ തേടിയാണ് സംവിധായകന് അനീഷ് ഉപാസന രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് ഈ കുട്ടിഫാനിനെ അനീഷ് തേടുന്നത്.
ബ്രസീലിനെ പറ്റി നീ ഇനി ഒരക്ഷരം പറയരുതെന്ന് തന്റെ കുഞ്ഞു വിരലുകള്‍ ചൂണ്ടി ചുണ്ടു വിറച്ചാണ് ചേട്ടനോട് ബ്രസീല്‍ ഫാനായ കൊച്ചുകുട്ടി പറയുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീല്‍ തോറ്റപ്പോള്‍ കുറ്റപ്പെടുത്തിയ ചേട്ടന്മാര്ക്കു നേരെയാണ് കട്ട ഫാനിന്റെ പ്രകടനം നടന്നത്. ഈ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തോറ്റ ടീമിനെ എന്തിനാ കുറ്റപ്പെടുത്തുന്നത്, അര്‍ജന്റീന തോറ്റപ്പോള്‍ ഞാനെന്തേലും പറഞ്ഞോ എന്നാണ് കരഞ്ഞുകൊണ്ട് ഈ കട്ട ആരാധകന് പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ??
പുതിയ ചിത്രമായ "മധുരക്കിനാവ്"ലേക്കാണ്,,, !!😍😍
Please share it...!!
അനീഷ് ഉപാസന

Comments