തിരുവനന്തപുരം: സി.പി.എമ്മിനു പിന്നാലെ കോണ്‍ഗ്രസും രാമായണമാസാചരണവുമായി എത്തിയതോടെ കര്‍ക്കിടകം വിവാദത്തിന്റെ പാരായണം കൊണ്ടു മുഖരിതമാകും. സി.പി.എമ്മിന്റെ പിന്തുണയുള്ള സംസ്കൃത സംഘത്തിനുപിന്നാലെ കെ.പി.സി.സിയുടെ വിചാര്‍വിഭാഗും രാമായാണമാസാചരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കര്‍ക്കിടകം തുടങ്ങുന്ന 17ന് തിരുവനന്തപുരത്തുവച്ചാണ് കെ.പി.സി.സിയുടെ പരിപാടി ആരംഭിക്കുന്നത്. ശശിതരൂര്‍ എം.പിയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക.
െഹെവന്ദവവിഭാഗങ്ങളെ ആകര്‍ഷിക്കുകയും ബി.ജെ.പിയുടെ കടന്നുകയറ്റം ചെറുക്കുകയുമെന്ന ലക്ഷ്യമാണ് ഇടതു രാമായണമാസാചാരണത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസിനുള്ളില്‍നിന്നു വിമര്‍ശനമാണ് ഉയര്‍ന്നത്. മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ കോണ്‍ഗ്രസും അതേമാര്ഗമാണ് ഇപ്പോള്‍ െകെക്കൊള്ളുന്നത്.
രാമായണത്തെയോ െദെവവിശ്വാസത്തേയോ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടുള്ളവരല്ല തങ്ങള്‍ എന്നാണ് ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന വിശദീകരണം. എക്കാലത്തും ഇവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തങ്ങള്‍ ഇത് നടത്തുന്നതില്‍ ഒരു അസ്വാഭാവികതയുമില്ലെന്നു പാര്‍ട്ടികേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. അക്ഷരങ്ങളുടെ ഉത്സവമായാണ് ഇത് ആഘോഷിക്കുന്നതെന്നാണ് കെ.പി.സി.സി. വിചാര്‍ വിഭാഗിന്റെ നിലപാട്.
അക്ഷരങ്ങളുമായി പരിചയിക്കുകയാണ് ലക്ഷ്യം. ഒരുമാസം ഒരു കൃതി ആവര്‍ത്തിച്ച് വായിക്കുന്ന ഒരു സംസ്കാരം ലോകത്തു മറ്റൊരിടത്തും നിലവിലില്ല. അതുകൊണ്ടാണ് ഇത്തരം പരിപാടികള്‍ നടപ്പാക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത് ചെയ്യാന്‍ പാടില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ലാ കണ്‍വീനര്‍ വിനോദ് സെന്‍ ''മംഗള''ത്തോട് പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം എല്ലാ നിയോജകമണ്ഡലാടിസ്ഥാനത്തിലും ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments