മാക്സി സ്കൂട്ടർ ബർഗ്മാൻ സ്ട്രീറ്റിന്റെ വില വിവരങ്ങൾ പുറത്ത്. വിപണിയിൽ അവതരിക്കുന്നതിന് മുൻപെയാണ് സുസൂക്കി വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മുംബൈ എക്സ്ഷോറൂം 69,671 രൂപയാണ് വില. ജൂലായ് 19 നാണ് സുസൂക്കി ബർഗ്മാൻ സ്ട്രീറ്റ് 125 യുടെ അവതരണം എന്നാണ് സൂചന.
സ്പോർടി ലുക്കും പ്രീമിയം ഫീച്ചറുകളുമാണ് ബർഗ്മാൻ സ്ട്രീറ്റ് 125 യെ മറ്റു സ്കൂട്ടറുകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. 8.5 ബിഎച്ച്പിയും 10.2എൻഎം ടോർക്കും നൽകുന്ന 124.3 സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ബർഗ്മാൻ സ്ട്രീറ്റിന് കരുത്തേകുന്നത്. ഇന്ത്യയിലെ ആദ്യത്തെ മാക്സി സ്കൂട്ടർ എന്ന വിശേഷണത്തോടെയാണ് ബർഗ്മാൻ സ്ട്രീറ്റ് 125 അവതരിക്കുന്നത്.

വിന്‍ഡ് സ്ക്രീൻ, വലുപ്പമേറിയ ഫ്രണ്ട് ഏപ്രൺ, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്ക് ബ്രേക്ക് എന്നിവയാണ് ശ്രദ്ധേയമായ ഡിസൈൻ സവിശേഷതകൾ. യുഎസ്ബി പോര്‍ട്ട്, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, മള്‍ട്ടി ഫംങ്ഷന് കീ സ്ലോട്ട്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ് എന്നിവയും മറ്റു ഫീച്ചറുകൾ. 10.5 ലിറ്റര്‍ ഇന്ധനശേഷിയും ഈ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. 159 കിലോ ഭാരമാണ് ഈ സ്കൂട്ടറിന്. 2,055 mm നീളവും 740 mm വീതിയും 1,355 mm ഉയരവും 1,465 mm വീൽബേസും ഈ സ്കൂട്ടറിനുണ്ട്. 130 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ബര്ഗ്മാന് സ്ട്രീറ്റ് 125 യ്ക്കുള്ളത്.

Comments