Authored by Web Desk | Last updated: 14 Jul 2018, 2:16 PM | 1 min read
ലോക അത്ലറ്റിക് വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയാണ് 400 മീറ്ററില്‍ ഹിമാ ദാസ് സ്വര്‍ണ്ണം ചൂടിയത്. അണ്ടര്‍-20 ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിലാണ് ഹിമ ദാസ് അഭിമാനമായത്. സ്വര്‍ണ്ണ മെഡ) നേടിയ ഹിമാ ദാസിനെ അഭിനന്ദിക്കാന്‍ അത്ലറ്റിക് ഫെഡറേഷന് കുറിച്ച ട്വിറ്റര്‍ പോസ്റ്റാണ് ഹിമയെ അവഹേളിച്ചത്.
ഇന്ത്യന്‍ താരത്തിശന്റ ഇംഗ്ലീഷ് മോശമാണെങ്കിലും പ്രകടനം നന്നായി എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. അത്ലറ്റിക് ഫെഡറേഷന്റെ ട്വീറ്റ് വന്‍ വിവാദമായതിനു പിന്നാലെ ട്വീറ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി ഫെഡറേഷനെതിരെ ട്രോള്‍ മഴയായി. സ്പീക്കിങ് എന്ന വാക്കിനു പകരം സ്പെക്കിങ് എന്നായിരുന്നു അത്ലറ്റിക് ഫെഡറേഷന്റെ ട്വീറ്റില്‍ എഴുതിയത്. നിസാര വാക്കു പോലും സ്പെല്ലിങ് തെറ്റിക്കാതെ എഴുതാന്‍ സാധിക്കാത്തവരാണ് രാജ്യത്തിന്റെ അഭിമാനമായ ഇംഗ്ലീഷിനെ പരിഹസിച്ചതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിച്ച് തലയൂരുകയായിരുന്നു.