
2018 ഹോണ്ട ജാസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ ജാസിന് വിപണിയില്‍ 7.35 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജാസ് മോഡല്‍ 9.29 ലക്ഷം രൂപ വിലയിലാണ് എത്തുന്നത്. പുതിയ ജാസ് ഫെയ്സ്ലിഫ്റ്റിൽ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഉണ്ട്. എന്നാൽ, വകഭേദങ്ങളുടെ എണ്ണം കമ്പനി കുറച്ചിട്ടുണ്ട്. ഹ്യുണ്ടായി എലൈറ്റ് i20, മാരുതി ബലെനോ എന്നിവരോടാണ് ഹോണ്ട ജാസിന്റെ അങ്കം.
S, V, VX വകഭേദങ്ങള്‍ ജാസ് ഡീസലില്‍ ഒരുങ്ങും. ജാസ് പെട്രോള്‍ V, VX വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളു എന്നാണ് റിപ്പോർട്ട്. ഡീസല്‍ മോഡലിലുള്ള S വകഭേദത്തില്‍ ജാസ് നിര തുടങ്ങും. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 15 ഇഞ്ച് സ്റ്റീല്‍ വീല്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, നാലു സ്പീക്കര്‍ ഓഡിയോ സംവിധാനമുള്ള 3.5 ഇഞ്ച് സ്ക്രീന്‍, ഓഡിയോ കണ്ട്രോള് ബട്ടുണുള്ള സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിങ്ങനെയാണ് പ്രാരംഭ ജാസ് S മോഡലിന്റെ ഫീച്ചറുകൾ.
ക്രൂയിസ് കണ്ട്രോള് പെട്രോള്‍, ഡീസല്‍ സിവിടി മോഡലുകളില്‍ മാത്രമെ ഒരുങ്ങുകയുള്ളു. പാഡില്‍ഷിഫ്റ്ററുകള്‍ പെട്രോള്‍ സിവിടി V മോഡല്‍ മാത്രമാണ് ഉണ്ടാവുക. നേരത്തെ ഉണ്ടായിരുന്ന റേഡിയന്റ് റെഡ്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ക്ക് പകരം പുതിയ കാര്ണെലിയന് റെഡ് പേള്‍, അലബാസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ ഹാച്ച്ബാക്കില്‍ ഒരുങ്ങും. പുതിയ ഹോണ്ട ജാസിലുള്ള 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുമാണ്.






