
ജിയോ 'മൺസൂൺ ഹങ്കാമ' ഓഫർ ജൂലായ് 21 മുതൽ ആരംഭിക്കുന്നു. 501 രൂപ ചിലവിൽ ജിയോ ഫോൺ ലഭ്യമാകാനുള്ള മികച്ച അവസരമാണ് ഇത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഒരു പഴയ ബജറ്റ് ഫോൺ എക്സ്ചേഞ്ച് ആയി നൽകുകയാണെങ്കിൽ 501 രൂപ വരെ കുറവ് വില മാത്രം നൽകി ഫോൺ സ്വന്തമാക്കാൻ സാധിക്കും.
ഉപഭോക്താക്കൾക്ക് ഏത് തരത്തിലുള്ള ഫീച്ചർ ഫോണും ജിയോഫോണുമായി എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും എന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 21 വൈകിട്ട് 5 മണി മുതൽ ഈ ഓഫർ ആരംഭിക്കുന്നു. ഓഗസ്റ് 15 മുതലാണ് പുതിയ ജിയോഫോൺ ആളുകൾക്ക് ലഭ്യമായിത്തുടങ്ങുക.
ഉപഭോക്താക്കൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക വഴി പുതിയ ഫോണുമായി പഴയ ഫോൺ മാറ്റിവാങ്ങാം. എന്നാൽ, നിലവിൽ ഫോൺ വഴിയോ ഓൺലൈൻ ആയോ വാങ്ങാനുള്ള ഒരു സൗകര്യത്തെ കുറിച്ച് ജിയോ വ്യക്തമാക്കിയിട്ടില്ല.






