കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കേരളത്തിലെ കൃഷിനാശം ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കാന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. കേന്ദ്ര കൃഷിമന്ത്രി കിരണ്‍ റിജുവും ചീഫ് സെക്രട്ടറിയും അടക്കമുള്ള സംഘം ഇന്ന് രാവിലെ 9.15 നാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കനത്ത നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ ഹോട്ടലില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന കേന്ദ്രമന്ത്രി ആലപ്പുഴയിലേക്ക് ഹെലികോപ്റ്ററില്‍ പോകും. തുടര്‍ന്ന് അദ്ദേഹം കോട്ടയവും വൈകിട്ട് അഞ്ചുമണിയോടെ ചെല്ലാനത്തേക്കും പോകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം മൂന്ന് ജില്ലകളിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. വൈകിട്ടായിരിക്കും കൊച്ചിയിലെ തീരപ്രദേശങ്ങളില്‍ എത്തുക. കൊച്ചിയില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പതിനൊന്നു മണിയോടെ ആലപ്പുഴയില്‍ എത്തുന്ന അദ്ദേഹം ബോട്ട് മാര്‍ഗ്ഗം ആലപ്പുഴയിലെയും കോട്ടയത്തെയും പരമാവധി പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. മൂന്ന് മണിക്കൂറാണ് ഇവിടെ കേന്ദ്രസംഘം ചെലവഴിക്കുക. തുടര്‍ന്ന് വൈകിട്ടായിരിക്കും കൊച്ചിയിലെ തീരപ്രദേശങ്ങളില്‍ എത്തുക. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തും.
കേന്ദ്രത്തോട് 900 കോടിയുടെ സഹായം ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. കുട്ടനാട് പാക്കേജിന്റെ അടുത്ത ഘട്ടം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 220 കോടി രൂപയുടെ നഷ്ടം സംസ്ഥാനം കണക്കാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി സുനില്‍ക്കുമാര്‍ പറഞ്ഞു. അതേസമയം ഇതുവരെ 80 കോടി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ മാനദണ്ഡം അനുസരിച്ചായിരിക്കും നല്‍കുകയെന്നും കേന്ദ്രമന്ത്രി വിമാനത്താവളത്തില്‍ എത്തയതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. കൃഷിനാശത്തിന് പുറമേ മറ്റു കാര്യങ്ങളും കേന്ദ്ര സംഘം പഠനത്തിന് വിധേയമാക്കും.

Comments