
മലയാള സിനിമയിലെ തിരക്കേറിയ നടിയായിരുന്നു ചിത്ര. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങിയ ചിത്ര സിനിമ ഉപേക്ഷിച്ചിട്ട് ഇപ്പോള്‍ 20 വര്‍ഷമായി. ഇപ്പോള്‍ താന്‍ എന്തു കൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നത്. അതിനു കാരണം ചില കുടുംബ പ്രശ്നങ്ങളാണെന്നു താരം തുറന്നു പറയുന്നു. ആ സമയത്ത് തന്റെ അച്ഛന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതിനിടെ മകള്‍ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി എത്രയും വേഗം ചിത്രയുടെ വിവാഹം നടത്തി. ചിത്രയുടെ അമ്മ(ദേവി) നേരത്തെ മരിച്ചു. അമ്മ മരിക്കുന്ന സമയത്ത് സംവിധായകന് ശശികുമാര്‍ ഒരുക്കിയ രാജവാഴ്ച എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താന്‍. അമ്മയുടെ മരണസമയത്ത് തനിക്ക് അമ്മയ്ക്കൊപ്പം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. അതുപോലെ തന്റെ അസാന്നിദ്ധ്യത്തില്‍ അപ്പ യാത്രയാകരുതെന്ന വാശി തനിക്കുണ്ടായിരുന്നു എന്നും അതുകൊണ്ട് സിനിമ ഉപേക്ഷിച്ച് അപ്പയെ ശുശ്രൂഷിച്ച് താനൊപ്പമുണ്ടായിരുന്നു എന്നും ചിത്ര പറഞ്ഞു.
സിനിമ ഉപേക്ഷിച്ച് നില്ക്കുന്ന ആ സമയത്തായിരുന്നു ചിത്രയുടെ വിവാഹവും. ബിസിനസ്സുകാരനായ വിജയരാഘവന് ആണ് ചിത്രയുടെ ഭര്‍ത്താവ്. വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റെതായിരുന്നു. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭര്‍ത്താവിന്റേത് എന്നും ഭര്‍തൃ വീട്ടുകാര്‍ക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടാ എന്നു വച്ച് അഭിനയം പൂര്‍ണ്ണമായും നിര്‍ത്തിയത്. എന്നാല്‍ 'എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ് എന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല' എന്നും പറഞ്ഞു നല്കിയ ധൈര്യത്തിലാണ് കല്യാണശേഷം ഞാന്‍ മഴവില്ല്, സൂത്രധാരന്‍ എന്നീ രണ്ടു ചിത്രങ്ങള്‍ ചെയ്തതെന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കുന്നു.






