
കൊല്ലം : വഴക്കിടെ തുടര്‍ന്ന് സഹോദരന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. ചടയമംഗലം മണ്ണാപറമ്പ് ശ്രീകൃഷ്ണ വിലാസത്തില്‍ ഉല്ലാസ് (26) ആണ് മരിച്ചത്. സംഭവത്തില്‍ ഇളയ സഹോദരന് സന്തോഷി (19) നെ അറസ്റ്റു ചെയ്തു.
അഞ്ചു ദിവസം മുന്‍പാണ് ഉല്ലാസും സന്തോഷും തമ്മില്‍ വഴക്കിട്ടത്. വഴക്ക് ശക്തമായതോടെ സന്തോഷ് ഉല്ലാസിന്റെ ശരീരത്തിലേയ്ക്ക് മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പൊള്ളലേറ്റ് ഗുരുതരമായി ചികിത്സയിലായിരുന്ന ഉല്ലാസ് ഇന്ന് രാവിലെയാണ് മരിച്ചത്.






