
തിരുവനന്തപുരം : കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി നടത്തുന്ന ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് സൂചനാ പണിമുടക്കിന് സംയുക്ത സമരസമിതിയുടെ ആഹ്വാനം. ഓഗസ്റ്റ് ആറിനാണ് 24 മണിക്കൂര്‍ പണിമുടക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് രംഗത്തുവന്നിരിക്കുന്നത്. തച്ചങ്കരിയെ ചെത്തുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ തലപ്പത്ത് ആക്കാതിരുന്നത് ഭാഗ്യം. അങ്ങനെയാണെങ്കില്‍ ഇയാള്‍ തെങ്ങില്‍ കയറിയേനെ എന്ന് ആനത്തലവട്ടം പരിഹസിച്ചു. ഇതിനു പിന്നാലെയാണ് സമരസമിതിയുടെ പണിമുടക്കിനുള്ള പ്രഖ്യാപനം.
്സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി സംയക്തമായാണ് സമരം ചെയ്യുന്നത്.





