
ന്യൂഡല്‍ഹി : കരയാതിരിക്കാന്‍ വായില്‍ തുണി തിരുകിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം വിമാനത്തിന്റെ ടോയ്ലറ്റില് നിന്നും കണ്ടെത്തി. ഡല്‍ഹിയിലാണ് സംഭവം. വിമാനത്തിന്റെ ടോയ് ലെറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വായില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല
ഗുവാഹത്തി ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. ഫ്ളൈറ്റിലെ യാത്രക്കാരായിരുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇംഫാലില്‍ നിന്നുളള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസ് കൊലപാതകത്തിന് കേസ്സെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.






