അയ്യങ്കാളി ഉള്‍പ്പെടെയുള്ള അനേകം സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ ജീവചരിത്ര രചനയിലൂടെ ശ്രദ്ധേയാനായ പ്രമുഖ ചരിത്രകാരൻ ടി എച് പി ചെന്താരശ്ശേരി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10 ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. ചരിത്രം, നോവൽ, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുൾപ്പെടെ നാല്പതോളം കൃതികൾ രചിച്ചുണ്ട്.
പത്തനംതിട്ട തിരുവല്ല ഓതറയിൽ എണ്ണിക്കാട്ടു തറവാട്ടിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരം പട്ടത്തായിരുന്നു സ്ഥിരതാമസം. കേരള ചരിത്രത്തിലെ മഹാനായ അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചുള്ള കൃതി ശ്രദ്ധേയം. ഡോ.ബി.ആർ. അംബേദ്കറെ കുറിച്ചും സമഗ്രമായ രചനകൾ അദ്ദേഹത്തിന്റെതായുണ്ട്. ഇന്ത്യയിലെ ജാതി വ്യവസ്തയെക്കുറച്ച് ആഴത്തിലുള്ള പഠനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. എ.ജി. ഓഫീസിൽ അക്കൌണ്ട് വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുമ്പോള്‍ ശ്രദ്ധേയമായ അനേകം രചനകള്‍ നടത്തി.
കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി, ഭാരതരത്നം അംബേദ്ക്കർ, ഡോ.അംബേദ്ക്കർ തത്ത്വചിന്തകൻ, കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ, കേരളത്തിന്റെ മലർവാടി (വയനാട്), കേരള ചരിത്രത്തിന് ഒരു മുഖവുര, ഇളംകുളവും കേരള ചരിത്രവും, പൊയ്കയിൽ കുമാരഗുരു, പാമ്പാടി ജോൺ ജോസഫ്, ചേരനാട്ട് ചരിത്ര ശകലങ്ങൾ, അയ്യൻ കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങൾ, ആദി ഇന്ത്യരുടെ ചരിത്രം, ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും തുടങ്ങിയവ അദ്ദേഹം രചിച്ച കൃതികളില്‍ ചിലതാണ്. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ല മേഖലാ സെക്രട്ടറിയായിരുന്നു.

Comments