
ഗുവാഹത്തി: വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക കടുത്ത നടപടി. അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ആളുകള്‍ വൃദ്ധമാതാപിതാക്കളെയോ, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സഹോദരങ്ങളെയോ സംരക്ഷിക്കുന്നില്ലെങ്കില്‍ മാസ ശമ്പളത്തില്‍ നിന്ന് 10 ശതമാനം മുതല്‍ 15 വരെ വെട്ടിക്കുറയ്ക്കാനാണ് അസം സര്‍ക്കാരിന്റെ നീക്കം.
ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങും. ജീവിക്കാന്‍ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും ആശ്രയിക്കാന്‍ മറ്റാരുമില്ലാത്തവരുമായ മാതാപിതാക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് അസം സര്‍ക്കാരിന്റെ നീക്കം. മാതാപിതാക്കള്‍ക്കു പുറമെ ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്ന സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ആളുകള്‍ നോക്കിനടത്തണമെന്നും ധനകാര്യ മന്ത്രിഹിമാന്ദ ബിസ്വ ശര്‍മ വ്യക്തമാക്കി.





